Sunday, November 14, 2010

എന്ടോസള്‍ഫാന്‍

ഹെക്സക്ലോറോസൈക്ലോ എന്ന രാസവസ്തുവിൽ നിന്നും 1950 -ൽ ബേയർ ക്രോപ് സയൻസ് എന്ന കമ്പനി വികസിപ്പിച്ചെടുത്ത മാരക വിഷമായ ഇത് ആൾഡ്രിൻ, ക്ലോർഡേൻ, ഹെപ്റ്റാക്ലോർ എന്നിവയ്ക്കു സമാനമായ ഒരു രാസവസ്തുവാണ്‌. ഉപയോഗിക്കുന്ന സ്ഥലത്തു മാത്രമല്ല; വായുവിലൂടെ വളരെ അകലെയുള്ള സ്ഥലങ്ങളിലും ഇത് പടരുന്നു. കാറ്റിലൂടെയും ജലത്തിലൂടെയും പടരുന്നതിനാൽ മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ഇത് ഹാനികരമാണെന്ന് പല പഠനങ്ങളിലൂടെയും തെളിയിക്കപ്പെട്ടിട്ടുണ്ട്.

അമേരിക്കയിൽ, രാസവസ്തുവായതിനാൽ ഇതിന്റെ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരുകയും താമസിയാതെ കമ്പനി തന്നെ അമേരിക്കൻ വിപണിയിൽ നിന്നും ഈ രാസവസ്തുവിനെ പിൻ‌വലിക്കുകയും ചെയ്തു. യൂറോപ്യൻ യൂനിയൻ ഉൾപ്പെടേ 50-ൽ അധികം രാജ്യങ്ങൾ ഈ രാസവസ്തുവിന്റെ ഉപയോഗം നിരോധിച്ചിട്ടുണ്ട്. 2009 - ൽ ന്യൂസിലന്റും എൻഡോസൾഫാൻ നിരോധിക്കുകയുണ്ടായി. കൂടാതെ കാനഡയിലും ഇത് നിരോധിക്കണമെന്ന് ആവശ്യം നിലനിൽക്കുന്നു. ഇന്ത്യ, ബ്രസീൽ, ആസ്ട്രേലിയ എന്നീ രാജ്യങ്ങളിലാണ്‌ ഈ രാസവസ്തു ഏറ്റവും അധികം ഉപയോഗിക്കുന്നത്.

ഇത്രയും മാരകമായ ഈ വിഷം പല രാജ്യങ്ങളും അധികം നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നതിനു മുന്‍പ് തന്നെ നിരോധിച്ചു, പക്ഷെ എന്‍ഡോസള്‍ഫാന്‍ നാശനഷ്ടങ്ങളുടെ വളരെ വ്യക്തമായ തെളിവുകള്‍ തരുന്ന കാസര്‍കോട് ജില്ലയെ കണ്ടില്ലെന്നു നടിക്കുന്ന ഭരണാധികാരികളെ ഒരു പാഠം പഠിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

പുലിവാല്‍ - കെ. വി തോമസും, ശരത് പവാറും അവരുടെ വീട്ടിലെ പൂന്തോട്ടത്തില്‍ എന്ടോസള്‍ഫാന്‍ അടിച്ചു, ഞങള്‍ അറിവില്ലാത്തവര്‍ക്ക് മാതൃകയാവുക.



No comments: